×

മഴ കുറയുന്നു: മൂവാറ്റുപുഴയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി

മൂവാറ്റുപുഴ: മഴയില്‍ വെള്ളത്തിനടിയിലായ മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. രാവിലെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും മഴ മാറിയത് ആശ്വാസകരമായ വാര്‍ത്തയാണ്. ആകാശം തെളിഞ്ഞാണ് ഇപ്പോള്‍ നില്‍ക്കുന്നത്. വ്യാഴാഴ്ച മൂവാറ്റുപുഴ നഗരത്തിന്‍റെ പല പ്രദേശങ്ങളിലും ഒരാള്‍ താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കാണാം.

വെള്ളം ഉയര്‍ന്നതോടെ നിരവധി വാഹനങ്ങള്‍ നഗരത്തില്‍ കുടുങ്ങിയിരുന്നു. ഇതെല്ലാം തള്ളി മാറ്റേണ്ട സ്ഥിതിയാണ്. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് പകല്‍ കൂടി മഴ വിട്ട് നിന്നാല്‍ നഗരത്തിലെ വെള്ളക്കെട്ട് പൂര്‍ണമായും നീങ്ങുമെന്നാണ് പ്രതീക്ഷ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top