×

തെലുങ്ക്‌ നടന്‍ പ്രഭാസ്‌ നല്‍കുന്നത്‌ 100 ലക്ഷം

കൊച്ചി: ദുരിതമനുഭവിക്കുന്ന കേരളത്തിന് നിരവധി സിനിമാ താരങ്ങള്‍ സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് നടന്‍ പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടിരൂപ് ധനസഹായമാണ് പ്രഭാസ് നല്‍കിയത്. തന്റെ ആരാധകരോടും കേരളത്തിനൊപ്പം നില്‍ക്കണമെന്നു പ്രഭാസ് ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദു:ഖം പ്രകടിപ്പിച്ച്‌ ദേവരകൊണ്ട ഫെയ്‌സ്ബുക്കിലുമെത്തി.

കേരളം മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുകയാണെന്നും അവസ്ഥ മോശമാണെന്നും കേള്‍ക്കുന്നു. എന്റെ ആദ്യ അവധിക്കാലം ഞാന്‍ ചെലവിട്ടത് കേരളത്തില്‍ ആയിരുന്നു. എന്റെ സിനിമകള്‍ക്ക് ഒരുപാട് സ്‌നേഹവും പിന്തുണയും കേരളീയര്‍ നല്‍കിയിട്ടുണ്ട്.എനിക്കറിയാവുന്ന ഒരുപാട് നല്ല മനുഷ്യര്‍ അവിടെയുണ്ട്. ഓരോരുത്തരേയും എങ്ങനെ വ്യക്തിപരമായി ബന്ധപ്പെടണം എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top