×

ഭക്ഷ്യ വസ്‌തുക്കള്‍ സൗജന്യമായി നല്‍കണമെന്ന്‌  ചീഫ്‌ സെക്രട്ടറിയോട്‌ പി ജെ ജോസഫ്‌ 

തൊടുപുഴ : ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങി എത്തിയവര്‍ക്ക്‌ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തക്കള്‍ ഒരു മാസത്തേക്ക്‌ സൗജന്യമായി നല്‌കണമെന്ന്‌ ജഖ ജോസഫ്‌ ങഘഅ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ തകര്‍ന്ന റോഡുകള്‍ കാണുവാന്‍ എത്തിയ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ കഅട മായി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ തുക അനുവദിക്കണമെന്നു ജ ഖ ജോസഫ്‌ ങഘഅ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു മടങ്ങി എത്തിയവര്‍ക്ക്‌ ഒരു മാസത്തേക്ക്‌ അരി അടക്കമുള്ള ഭക്ഷ്യവസ്‌തുക്കള്‍ സൗജന്യമായി നല്‌കണം. പ്രളയവും മണ്ണിടിച്ചിലും മൂലം ഒട്ടേറെ റോഡുകള്‍ നാശോന്മുഖമായി. വീടുകള്‍ക്ക്‌ നഷ്ടം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തര ധനസഹായം അനുവദിക്കണം. ജില്ലയിലെ മിക്ക റോഡുകളും പ്രളയത്തില്‍ തകര്‍ന്നു. ഇവ പുനരുദ്ധരിക്കാന്‍ അടിയന്തരമായി തുക അനുവദിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജോസഫ്‌ ആവശ്യപ്പെട്ടു. തൊടുപുഴയില്‍ എത്തിയ ചീഫ്‌ സെക്രട്ടറി ടോം ജോസുമായി ഇക്കാര്യങ്ങള്‍ ജോസഫ്‌ വിശദീകരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top