×

31 വര്‍ഷം സര്‍ക്കാര്‍ ഇങ്ങോട്ട്‌ തന്നു; ഈ മാസത്തെ പെന്‍ഷന്‍ തുക തിരികെ നല്‍കി തൊടുപുഴക്കാരന്‍ മാതൃകയാവുന്നു. 

അഭിന്ദനവുമായി സോഷ്യല്‍ മീഡിയ.

 

തൊടുപുഴ : സര്‍്‌ക്കാര്‍ സര്‍വ്വീസില്‍ നിന്നും 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചിട്ട്‌ മൂന്ന്‌ വര്‍ഷം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ച പദ്‌മകുമാറാണ്‌ നാട്ടിലെ താരം. ഇപ്പോള്‍ അദ്ദേഹത്തിന്‌ പ്രതിമാസം 19,605 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്‌. ആ തുക മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക്‌ തിരിച്ച്‌ നല്‍കിയിരിക്കുകയാണ്‌. പത്മകുമാര്‍.
തനിക്ക്‌ കഴിഞ്ഞ 31 വര്‍ഷമായി സര്‍ക്കാരാണ്‌ ജീവിക്കാനുള്ളത്‌ നല്‍കി വരുന്നത്‌.

 

Image may contain: 4 people, people sitting and food

 

No automatic alt text available.

 

തനിക്ക്‌ എല്ലാ മാസവും നല്‍കുന്ന ഈ തുക ഈ ഒരു മാസം ഞാന്‍ അങ്ങോട്ട്‌ നല്‍കുകയാണ്‌. അഞ്ച്‌ ലക്ഷം പെന്‍ഷന്‍കാരില്‍ ഒരു ലക്ഷം പേര്‍ തിരികെ ഇത്‌ നല്‍കാന്‍ തയ്യാറായാല്‍ ആത്മാര്‍ത്ഥ കാണിച്ചാല്‍ നിധിയില്‍ കോടിക്കണക്കിന്‌ രൂപ എത്തുമെന്നും ഇദ്ദേഹം പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top