×

ശബരിമലയിലേക്ക്‌ പോകാന്‍ പമ്പയില്‍ പട്ടാളം പാലം നിര്‍മ്മിക്കും

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന പമ്ബ ത്രിവേണിയില്‍ സൈന്യം പാലം നിര്‍മിക്കും. ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പമ്ബയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

രണ്ടു താല്‍ക്കാലിക പാലങ്ങളാണ് ത്രിവേണിയില്‍ സൈന്യം നിര്‍മിക്കുക. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്.

പ്രളയത്തില്‍ പാലം തകര്‍ന്നതോടെ ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top