×

രാജുവിന്റെ ജര്‍മന്‍ യാത്ര അനുചിതം,പരസ്യമായി ശാസിക്കുമെന്ന് കാനം

തിരുവനന്തപുരം: കേരളത്തില്‍ വലിയ ദുരന്തമുണ്ടായപ്പോള്‍ മന്ത്രി രാജു നടത്തിയ വിദേശയാത്ര അനുചിതമാണെന്ന് വിലയിരുത്തിയ സി.പി.ഐ എന്നാല്‍ നടപടി പരസ്യ ശാസനയിലൊതുക്കി. പ്രളയമുണ്ടാകുന്നതിന് മുമ്ബ് മുഖ്യമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മതിയായ അനുമതി വാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്രയ്‌ക്കൊരുങ്ങിയത്. എന്നാല്‍ സാഹചര്യം മനസിലാക്കി അദ്ദേഹം പ്രവര്‍ത്തിക്കണമായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐയുടെ എല്ലാ ജനപ്രതിനിധികളും ഒരു മാസത്തെ ശമ്ബളം നല്‍കും. പാര്‍ട്ടി മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരും ഒരു മാസത്തെ ശമ്ബളം ഘട്ടം ഘട്ടമായി നല്‍കും. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. അതിനിടയില്‍ മറ്റ് വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. അണക്കെട്ട് തുറന്നതുമായുണ്ടായ വിവാദങ്ങള്‍ ഇപ്പോള്‍ അനുചിതമാണ്. കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top