×

ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി, 13 സ്പില്‍വേ ഷട്ടറും തുറന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയിലെത്തി. ജലനിരപ്പ് 142 അടിയായി. ഇതോടെ അണക്കെട്ടിന്റെ 13 ഷെല്‍ട്ടറും തുറന്നു. രാവിലെ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്താതിരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 142 അടിയില്‍ എത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം വിലയിരുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടിയില്‍ എത്തുന്നത്.

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഫോണില്‍ സംസാരിക്കും. കേരളം പ്രളയക്കെടുതി നേരിടുമ്ബോള്‍ തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ 142 അടിയാക്കി അണക്കെട്ടിന് ബലക്ഷയമില്ലെന്ന വാദത്തിനായി കുത്സിത നീക്കം നടത്തുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

നേരത്തെ മുല്ലപ്പെരിയാറില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാനുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. ഡാമിലേക്കെത്തുന്നത് 1393 ക്യുമെക്‌സ് വെള്ളമാണ്. തുറന്നുവിടുന്നത് 580 ക്യുമെക്‌സ് മാത്രവും. ഇതാണ് ആശങ്കയേറ്റുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top