×

കാലടിയില്‍ നിന്ന് സന്തോഷവാര്‍ത്ത; സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍പേരേയും വ്യേമസേന രക്ഷപ്പെടുത്തി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ കുടുങ്ങിക്കിടന്ന 600ഓളംപേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ വഴിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളും സമീപ പ്രദേശവാസികളും ഉള്‍പ്പെടെ നാലുദിവസമായി ഇവര്‍ സര്‍വകലാശാല കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുകളുമായി പലതവണ എത്തിയിരുന്നുവെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമായിരുന്നില്ല. പിന്നീടാണ് വ്യേമസേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗര്‍ഭിണികളായവര്‍ ഉള്‍പ്പെടെയായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. ഇവരെയും പ്രായമായവരെയും കുട്ടികളെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top