×

ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ്‌ ഈ ദുരന്തം ഉണ്ടായതെങ്കില്‍; ബിജെപി നേതാവ്‌ കെ സുരേന്ദ്രന്‍ പറഞ്ഞത്‌ ഇങ്ങനെ

തിരുവനന്തപുരം:ഡാമുകള്‍ തുറന്നതിലെ സര്‍ക്കാരിന്റെ പാളിച്ചകള്‍ക്കെതിരെ തുറന്നടിച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയേയും വൈദ്യുതി മന്ത്രി എം.എം മണിയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ മന്ത്രി ഇപ്പോഴും ഭരണത്തില്‍ തുടരുന്നത് ഇത് കേരളമായതുകൊണ്ട് മാത്രമാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തം സംഭവിച്ചിരുന്നതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഔചിത്യബോധമില്ലാതെ സമരത്തിനിറങ്ങി മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാര്‍ട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top