×

മലയാള നാടിന്റെ കണ്ണീരൊപ്പാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷസിന്റെ 7 ലക്ഷം രൂപയുടെ സഹായം

 

ദുരിത കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌
ഫൗണ്ടേഷസിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വിവിധജില്ലകളില്‍നിന്നും പ്രളയബാധിതമേഖലകളിലെ ക്യാമ്പുകളില്‍ നിരവധി ഭക്ഷ്യ, വസ്‌ത്ര സാധനങ്ങളാണ്‌ വിതരണം ചെയ്‌തിട്ടുള്ളത്‌.

ഇന്നലെ ആന്ധ്രായില്‍ നിന്ന്‌ 250 ചാക്ക്‌ അരിയും മരുന്നുകളും വസ്‌ത്രങ്ങളും അടങ്ങുന്ന ട്രക്കാണ്‌ തൊടുപുഴ ഓഫീസില്‍ എത്തിച്ചേര്‍ന്നത്‌. ഉദ്ദേശം ഏഴ്‌ ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ്‌ എത്തിച്ചേര്‍ന്നത്‌. തൊടുപുഴയില്‍ എത്തിച്ചേര്‍ന്ന ട്രക്കിനെ ഫൗണ്ടർ പ്രസിഡണ്ട് ഡോ. പി സി അച്ചന്‍കുഞ്ഞിൻറെ നേതൃത്വത്തില്‍ HRF ഇടുക്കി ജില്ലാ കമ്മിറ്റിയും തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധുവും ചേര്‍ന്ന്‌ സ്വീകരിച്ചു.

സാധനങ്ങള്‍ അടുത്ത അഞ്ച്‌ ദിവസത്തിനുള്ളില്‍ അര്‍ഹരായ ദുരിതം അനുഭവിക്കുന്നവര്‍ക്ക്‌ വിതരണം ചെയ്യുമെന്ന്‌ പി സി അച്ചന്‍കുഞ്ഞ്‌ ഗ്രാമജ്യോതി ന്യൂസിനോട്‌ പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ സുമ മോൾ സ്റ്റീഫൻ, ജില്ലാ പ്രസിഡൻറ് മാത്യു ആഗസ്റ്റിൻ, ജനറൽ സെക്രട്ടറി സലിലൻ കെ. എസ്, പി. എസ്. പീറ്റർ ട്രഷറർ ജോസ് മാറാടി കുന്നേൽ, ഓർഗനൈസർ ജോൺസൺ ജോസഫ്, ആൻറണി, ജെറി തോമസ്, ഷാജി, ബേബി ടോം, ബ്രിജിത്, എൽസമ്മ, പീസ് മേക്കേഴ്സ് അംഗങ്ങൾ മുതലായവർ പരിപാടിയിൽ പങ്കെടുത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top