×

ഹെലികോപ്ടറും ബോട്ടുകളും വന്നാല്‍ കയറണം; ആരും സമയ നഷ്ടപ്പെടുത്തരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്ബോഴും പല ആളുകളും ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണ കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. അതിനാല്‍ ദയവു ചെയ്ത് എല്ലാവരും രക്ഷാപ്രവര്‍ത്തകരോടെ സഹകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച്‌ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തി എന്നും അദ്ദേഹം അറിയിച്ചു. ചെങ്ങന്നൂരില്‍ ദുരന്തമുഖത്ത് എത്തിയ നാവികസേനയുടെ 70 പേര്‍ കൊള്ളുന്ന ഹെലികോപ്ടറിലേക്ക് കയറാന്‍ പേടിയും മടിയും കാണിച്ചതോടെ 3 പേര്‍ മാത്രമായിട്ടാണ് ഹെലികോപ്റ്റര്‍ മടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top