×

മുഖ്യനറിയാതെ വനം വകുപ്പ്‌ ഭക്ഷ്യമന്ത്രിയെ ഏല്‍പ്പിച്ചു; രാജുവിനൊപ്പം തിലോത്തമനും അച്ചടക്ക നടപടി

തിരുവനന്തപുരം: കെ രാജുവിനൊപ്പം തിലോത്തമനും മന്ത്രി പണി പോയേക്കും. പ്രളയകാലത്തെ രാജുവിന്റെ ജര്‍മന്‍ യാത്രയില്‍ മന്ത്രി തിലോത്തമനും വിവാദത്തിലാവുകയാണ്. മുഖ്യമന്ത്രി അറിയാതെ തിലോത്തമനാണ് വിദേശത്ത് പോകുമ്ബോള്‍ രാജു ചുമതല കൈമാറിയത്. വകുപ്പുകള്‍ മറ്റൊരു മന്ത്രിക്ക് കൈമാറാന്‍ ഏറെ നടപടി ക്രമങ്ങളുണ്ട്. പൊതുഭരണ വകുപ്പ് ഉത്തരവിടണം. എന്നാല്‍ സ്വന്തം ലെറ്റര്‍പാഡില്‍ രാജു സ്വന്തം ഇഷ്ടപ്രകാരം തിലോത്തമന് ചുമതല കൈമാറി. ഈ കത്ത് കിട്ടിയതോടെ തിലോത്തമന് വനം വകുപ്പും ലഭിച്ചു. ഇതൊന്നും പാര്‍ട്ടിയേയും തിലോത്തമന്‍ അറിയിച്ചില്ല. ഈ സാഹചര്യത്തിലാണ് തിലോത്തമനെതിരേയും സിപിഐ നടപടിയെടുക്കാന്‍ സാധ്യത ഒരുങ്ങുന്നത്.

മന്ത്രിസഭയില്‍ സിപിഐക്ക് നാല് മന്ത്രിമാരാണുള്ളത്. ഇതില്‍ റവന്യൂ വകുപ്പിന്റെ ചുമതലയുള്ള സിപിഐയുടെ ചന്ദ്രശേഖരനെ സഹായിക്കാതെയാണ് വനംമന്ത്രിയായ രാജു ജര്‍മനിയിലേക്ക് പോയത്. പ്രവാസി മലയാളി സംഘടനയുടെ പരിപാടിക്ക് സിപിഐയുടെ മന്ത്രിയായ വി എസ് സുനില്‍കുമാറിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രളയത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് സുനില്‍കുമാര്‍ യാത്ര റദ്ദാക്കി. ആരോടും പറയാതെ രാജു പോവുകയും ചെയ്തു. എന്നാല്‍ യാത്രാ വിവരവും വകുപ്പ് കൈമാറിയതും തിലോത്തമന് അറിയാമായിരുന്നു. എന്നാല്‍ വനം വകുപ്പിന്റെ അധിക ചുമതല കിട്ടിയത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനോട് പോലും തിലോത്തമന്‍ പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ രാജുവിനൊപ്പം തിലോത്തമനും തെറ്റ് ചെയ്തുവെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top