×

ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; എക്‌സൈസ്‌ വകുപ്പ്‌ നല്‍കാന്‍ ധാരണ

വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുവാദം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പ് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. നേരത്തെ ബന്ധുനിയമ വിവാദത്തില്‍ കുറ്റവിമുക്തനായതിനെ തുടര്‍ന്ന് ഇപിയുടെ മടങ്ങി വരവ് സിപിഎം സംസ്ഥാന സമിതയില്‍ ചര്‍ച്ചയായിരുന്നു.ഇ പി മടങ്ങിവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച മുതിര്‍ന്ന നേതാക്കള്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.

ജയരാജന് ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് പ്രധാന വകുപ്പുകളില്‍ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്. മന്ത്രിസഭയില്‍ സംയുക്തമായ അഴിച്ചുപണി നടന്നില്ലെങ്കിലും മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ വെച്ചുമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.നിലവില്‍ എക്‌സൈസ് തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ചിപി രാമകൃഷ്ണനില്‍ നിന്നും എക്‌സൈസ് ഇപിക്ക് നല്‍കുന്ന കാര്യവും പരിഗണിച്ചേക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top