×

തരില്ല; ആക്രമിച്ച ദൃശ്യങ്ങള്‍ തരില്ലെന്ന്‌ ദിലീപിനോട്‌ ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്.

ദൃശ്യങ്ങള്‍ നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്താന്‍ ഇവ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് കണ്ടെത്തുന്നതിന് വേണ്ടി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നേരത്തെ ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു.

ദിലീപ് അനാവശ്യമായ ഹര്‍ജികള്‍ സമര്‍പ്പിച്ച്‌ കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യത്തെയും സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കേസില്‍ എന്ത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top