×

എല്ലാ സഹായത്തിനും ഞാന്‍ മുന്നിട്ടിറങ്ങുകയാണ്.- ധര്‍മ്മജന്‍

പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജന്‍. താനും പ്രളയത്തില്‍ പെട്ട് പോയെന്നും മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന സാഹചര്യമാണിതെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു കൊണ്ട് ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ധര്‍മ്മജന്‍ പറഞ്ഞു.

‘ ഫെയ്‌സ് ബുക്കില്‍ ഞാനൊരു വീഡിയോ ഇട്ടിരുന്നു. ഞങ്ങളും പ്രളയത്തിലകപ്പെട്ടു പോയി. അവസാനം രാത്രി എട്ടുമണിയോട് കൂടി ഒരു വഞ്ചിയില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയി. നോക്കിനില്‍ക്കേയാണ് വെള്ളം കൂടിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് കഴുത്തൊപ്പം വെള്ളമായി. കുട്ടികളും അമ്മമാരുമടങ്ങുന്ന ധാരാളം പേരെ രക്ഷിക്കേണ്ടതായി വന്നു. ഒരുപാട് പേരെ രക്ഷപ്പെടുത്തി.

സഹായത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഞാനും കുടുംബവും സുരക്ഷിതരാണ്. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും വിളിക്കുക. എല്ലാ സഹായത്തിനും ഞാന്‍ മുന്നിട്ടിറങ്ങുകയാണ്. കുറേ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന അവസ്ഥയാണിത്. അത് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നമ്മള്‍ ചെല്ലണം,. ധര്‍മ്മജന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top