×

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്; നിധിയിലേക്ക്‌ പഞ്ചായത്ത്‌ ഡയറ്‌കടറേറ്റിലെ 150 പേര്‍ ഒരു മാസ ശമ്പളം നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം സംഭാവന ചെയ്യും.

അഡീഷണല്‍ ഡയറക്ടര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ലാ ഓഫീസര്‍, പബ്ലിസിറ്റി ഓഫീസര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍, ഓഫീസ് അറ്റന്‍ഡന്റുമാര്‍ തുടങ്ങിയ ഡയറക്ടറേറ്റിലെ 150 ജീവനക്കാരാണ് ഒരു മാസത്തെ ശമ്ബളം നല്‍കുന്നത്. വകുപ്പിലെ ജില്ലാ ഓഫീസുകളിലേയും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേയും ജീവനക്കാരും ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.പി.അജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു

പുതിയ കേരളം നിര്‍മ്മിക്കാന്‍ ഒരു മാസം മൂന്ന് ദിവസത്തെ ശമ്ബളം വച്ച്‌ പത്ത് മാസംകൊണ്ട് ഒരുമാസത്തെ ശമ്ബളം നല്‍കാം എന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. തുടര്‍ന്ന് നിരവധിപേര്‍ ഈ ആശയം ഏറ്റെടുത്തു മുന്നോട്ടുവരികയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top