×

ചീഫ്‌ വിപ്പായി ഇടുക്കിയുടെ ബിജിമോള്‍ക്ക്‌ സാധ്യത – 20 ന്‌ തിങ്കളാഴ്‌ച അറിയാം

തിരുവനന്തപുരം : ഇ എസ്‌ ബിജിമോള്‍ ചീഫ്‌ വിപ്പാകുമെന്നാണ്‌ ഇപ്പോള്‍ വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്‌. വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ്‌. ക്യാബിനറ്റ്‌ റാങ്കോടെ ബിജിമോള്‍ക്ക്‌ സാധ്യതയെറുന്നതിന്‌ പ്രധാന കാരണം. മുല്ലക്കര രത്‌നാകരന്റെ പേര്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്നുണ്ടെങ്കിലും മുന്‍ മന്ത്രിമാരെ മാറ്റി പുത്തന്‍ മുഖങ്ങളെ അവതരിപ്പിക്കാനാണ്‌ മന്ത്രിസഭാ രൂപീകരണ സമയത്ത്‌ സിപിഐ എക്‌സിക്യുട്ടീവ്‌ തീരുമാനമെടുത്തത്‌ . കാനം രാജേന്ദ്രനുമായുള്ള ബന്ധം മുന്‍ നിര്‍ത്തി മറ്റ്‌ രണ്ട്‌ എം എല്‍എ മാരും ചീഫ്‌ വിപ്പ്‌ സ്ഥാനത്തിനായി നീക്കം തുടങ്ങിയിട്ടുണ്ട്‌. ചിറ്റയം ഗോപകുമാറും പി രാജനുമാണ്‌ ഇവര്‍.

Related image
എന്നാല്‍ വനിതകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യത്തിനാണ്‌ ഇപ്പോള്‍ മുന്‍ തൂക്കം ലഭിച്ചിരിക്കുന്നത്‌. കാനം രാജേന്ദ്രന്റെ തീരുമാനമാണ്‌ അന്തിമമാവുക. വര്‍ഷങ്ങളായി സിപിഐയ്‌ക്ക്‌ ഇടുക്കി ജില്ലയില്‍ ക്യാബിനറ്റ്‌ റാങ്കിലുള്ളവര്‍ ഇല്ലാത്തതിനാല്‍ ഇക്കുറി ജില്ലാ കൗണ്‍സില്‍ ബിജിമോള്‍ക്ക്‌ പിന്നില്‍ അണിനിരന്നിരിക്കുകയാണ്‌.
സിപിഎമ്മിനും കോണ്‍ഗ്രസിനോടും ബിജെപിയോടും പൊരുതി നില്‍ക്കുന്ന ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക്‌ ബിജിമോളുടെ സ്ഥാന കയ്യറ്റം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്‌.

 

സി പി ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും യോഗം അംഗീകാരം നല്‍കി. സിപിഐയുടെ ചീഫ് വിപ്പ് ആരെന്ന് 20 ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗം തീരുമാനിക്കും. മുല്ലക്കര രത്‌നാനാകരന്‍, ഇ.എസ്.ബിജിമോള്‍,  എന്നിവരുടെ പേരുകള്‍ പരിഗണയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top