×

ചെറുതോണി പുറത്തേക്ക്‌ വിടുന്നത്‌ 13 ലക്ഷ ലിറ്റര്‍; മൂന്നാര്‍ മുങ്ങുന്നു; പ്രളയ ദുരന്തം ഇങ്ങനെ

1300 ക്യൂമെക്‌സ് വെളളം തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരയിലുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുളളവരെ മാറ്റിപാര്‍പ്പിക്കുന്നതിന് പൊലീസ് റവന്യൂ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പുകള്‍ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കി.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയിലെത്തിയ പശ്ചാത്തലത്തില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. സുപ്രീംകോടതി അനുവദിച്ച പരിധി എത്താന്‍ കാത്തുനിന്നശേഷമാണ് തമിഴ്‌നാട്ടിന്റെ നടപടി. മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളളം തുറന്നുവിടുന്നത് വര്‍ധിപ്പിച്ചത്.

രാവിലെ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്താതിരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 142 അടിയില്‍ എത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം വിലയിരുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടിയില്‍ എത്തുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top