×

ഞങ്ങള്‍ക്ക് 21 ലക്ഷം അംഗങ്ങള്‍ ഉണ്ട്; ബിഡിജെഎസിന്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കും – ശ്രീധരന്‍ പിള്ള.

കോഴിക്കോട്: കേരളത്തില്‍ എന്‍.ഡി.എയുടെ അടിത്തറ വിപുലീകരിക്കുമെന്ന് ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. അവര്‍ അടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ എന്‍.ഡി.എയില്‍ വരുമെന്നാണ് വിശ്വാസം. പല നേതാക്കളും സംസാരിച്ചിട്ടുണ്ട്. മറ്റ് പാര്‍ട്ടികളെ സ്വാഗതം ചെയ്യുകയാണ്. അസാദ്ധ്യം എന്ന വാക്ക് ഞങ്ങളുടെ നിഘണ്ടുവില്‍ ഇല്ല. സംസ്ഥാനത്ത് ഞങ്ങള്‍ക്ക് 21 ലക്ഷം അംഗങ്ങള്‍ ഉണ്ട്. ഈ അംഗങ്ങള്‍ ഒരു വോട്ട് വീതം കാന്‍വാസ് ചെയ്താല്‍ ഞങ്ങള്‍ക്ക് ഏഴു സീറ്റില്‍ ജയിക്കാന്‍ സാധിക്കുമെന്നും ശ്രീധരന്‍ പിള്ള പറയുന്നത്.

എന്‍ എസ് എസിനേയും എസ് എന്‍ ഡിപിയേയും ഒപ്പം നിര്‍ത്തുന്ന രാഷ്ട്രീയ നിലപാടാകും ബിജെപി സ്വീകരിക്കുക. പിപി മുകുന്ദന്‍ അടക്കമുള്ളവരെ തിരിച്ചു കൊണ്ടു വരാനും ശ്രമിക്കും. പഴയ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുമോയെന്ന ഇന്നലെ കോഴിക്കോട് നടന്ന മുഖാമുഖത്തിലെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസ് പ്രസിഡന്റ് സുകുമാരന്‍ നായരുടെ അഭിപ്രായം ഗൗരവത്തോടെ കാണണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ തനിക്കെതിരെയായിരുന്നുവെങ്കിലും വെള്ളാപ്പള്ളിയുടെ നിലപാട് ശരിയായിരുന്നു. പാര്‍ട്ടി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അത് പാലിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് അത്തരമൊരു നിലപാട് അദ്ദേഹത്തിന് എടുക്കേണ്ടി വന്നതെന്നും വിശദീകരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top