×

ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം നിര്‍ത്തി, രോഗികളെ ഒഴിപ്പിച്ചു

കൊച്ചി: പ്രളയക്കെടുതി രൂക്ഷമായതോടെ ആസ്റ്റര്‍ മെഡിസിറ്റി പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു. ആലുവ, മൂവാറ്റുപുഴ, ചേരാനല്ലൂര്‍ മേഖലകളിലെ എല്ലാ ആശുപത്രികളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നവരെ മറ്റ് ആശുപത്രികളിലേക്ക് ആബുലന്‍സ് മാര്‍ഗം മാറ്റി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. പെരുമ്ബാവൂര്‍, കാലടി ആലുവ ടൗണുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

ആലുവ നഗരത്തില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി തുടരുന്നു. കുടുങ്ങിക്കിടങ്ങുന്ന ആളുകളിലേക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. പെരുമ്ബാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലും രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നത്. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ഒന്നും ഓടുന്നില്ല.

ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ചാലക്കുടി മേല്‍പ്പാലവും പൂര്‍ണമായും മുങ്ങിയിട്ടുണ്ട്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തിനടിയിലായതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി.
മാളയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 70 ഓളം പേര്‍ അഭയം തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ആളപായമില്ലെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top