×

വീണ്ടും ജാഗ്രതാ; 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;

കൊച്ചി: കേരളത്തിലെ 11 ജില്ലകളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും കാസര്‍കോട്ടും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതോടെ സംസ്ഥാനം വീണ്ടും അതീവ ജാഗ്രതയിലേക്ക് വീണ്ടും മാറുകയാണ്. മഴ പെയ്യുന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കും. ആലുവയിലും ചാലക്കുടിയിലും ചെങ്ങന്നൂരിലും പന്തളത്തും ഭീതി കൂടുകയാണ്. കുട്ടനാട് പ്രളയ ഭീതിയിലാണ്. എന്തും സംഭവിക്കാമെന്ന അവസ്ഥ. അതുകൊണ്ട് തന്നെ മഴ വീണ്ടുമെത്തുന്നത് സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാകും.

വെള്ളപ്പൊക്ക ദുരിതം ഏറ്റവും അധികം ബാധിച്ച ചെങ്ങന്നൂരില്‍ അമ്ബത് പേരെങ്കിലും വിവിധയിടങ്ങളിലായി മരിച്ചിട്ടുണ്ടെന്ന് എംഎ‍ല്‍എ സജി ചെറിയാന്‍ പറഞ്ഞു. രാവിലെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു കൊണ്ട് യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളില്‍ നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നും സജി ചെറിയാന്‍ വിശദീകരിക്കുന്നു. ഇതോടെ ഏറ്റവും ദുരന്തമുണ്ടായ സ്ഥലമായി ചെങ്ങന്നൂര്‍ മാറുമെന്നാണ് സൂചന. പന്തളത്തും വെള്ളം പൊങ്ങുകയാണ്.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍. ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരില്‍ മാത്രം കുടുങ്ങി കിടക്കുന്നത്. ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തനായി നാല് ഹെലികോപ്റ്ററുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും 65 മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കരസേനയുടെ നൂറ് അംഗങ്ങളടങ്ങിയ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനും സൈന്യം ശ്രമിച്ചുവരികയാണ്. അതിനിടെ വെള്ളപ്പൊക്ക ദുരിതം രൂക്ഷമായതിനെ തുടര്‍ന്ന് വേന്പനാട് കായലില്‍ വെറുതേ കിടക്കുന്ന എല്ലാ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി പിടിച്ചെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശിച്ചു.

ബോട്ട് ഓടിക്കാന്‍ തയാറാകാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെ വേമ്ബനാട്ട് കായലില്‍ വെറുതെ കിടക്കുന്ന ബോട്ടുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.

ചെറുതോണി മരിയാപുരത്ത് ഉരുള്‍പൊട്ടി 4 മരണം

ഇടുക്കി ജില്ലയിലെ ചെറുതോണിക്ക് സമീപം മരിയാപുരം പഞ്ചായത്തില്‍ ഉരുള്‍പൊട്ടി നാലുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഉപ്പുതോട് – ചിറ്റടിക്കവല റൂട്ടില്‍ ഇടശ്ശേരിക്കുന്നേല്‍പ്പടി ജങ്ഷനില്‍ അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, മകന്റെ സുഹൃത്ത് ടിന്റ് മാത്യു കാര്‍ക്കാംതൊട്ടില്‍ എന്നിവരാണ് മരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top