×

കാണ്ടാമൃഗത്തിന്റെ തൊലികട്ടി പ്രയോഗം –  മുനിറിനുള്ള വിജയന്റെ മറുപടി ഇങ്ങനെ

വിമര്‍ശനങ്ങളെ മുഖ്യമന്ത്രി വിശാലമനസ്സോടെ എടുക്കണമെന്നാണ്‌ ഒരംഗം പറയുന്നത്‌. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെക്കാള്‍ വലിയ തൊലിക്കട്ടിയാണ്‌ എനിക്കെന്ന്‌ പറഞ്ഞപ്പോള്‍ അതും വിശാലമനസോടെയല്ലേ സ്വീകരിച്ചത്‌. അതിന്‌ എനിക്ക്‌ യാതൊരു വിഷമമവും ഇല്ലാല്ലോ. നമ്മളെല്ലെം എന്തെല്ലാം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നവരാണ്‌. അതിലൊന്നും പ്രത്യേക പ്രയാസങ്ങളൊന്നുമില്ല. നമ്മളൊരു സ്ഥാനത്ത്‌ ഇരിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കും. അതെല്ലാം അങ്ങനെ കണ്ടിട്ടുള്ളൂ. വിമര്‍ശനങ്ങള്‍ സ്വാഭാവികമായും ഉണ്ടാവുന്ന കാര്യമല്ലേ. പിണറായി പറഞ്ഞു.
പിണറായിയെ രൂക്ഷമായി വിമര്‍ശിക്കുന്ന എം കെ മുനീറിന്റെ ശബ്ദരേഖ വിവാദത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കാണ്ടാമൃഗ പരാമര്‍ശം ഉള്‍ക്കൊള്ളിച്ചുള്ള മറുപടി ഇന്നലെ സഭയിലുണ്ടായത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top