×

സാക്ഷികളില്‍ നിന്നും നേരിട്ട് തെളിവെടുത്താല്‍ പരിഭ്രമിക്കുന്നതെന്തിന്? വിജിലന്‍സ് കോടതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്വകാര്യ അന്യായത്തിന്മേല്‍ കോടതി നേരിട്ട് സാക്ഷികളില്‍ നിന്നും തെളിവെടുത്താല്‍ വിജിലന്‍സ് പരിഭ്രമിക്കുന്നതെന്തിനെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. വിജയകരമായ പ്രോസിക്യൂഷന്‍ നടക്കില്ലെന്ന് മുന്‍ വിധിയോടെ ഇപ്പോള്‍ എങ്ങനെ പറയാന്‍ സാധിക്കുമെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസറോട് കോടതി ചോദിച്ചു. കോടതി നേരിട്ട് തെളിവെടുത്താല്‍ ലീഗല്‍ അഡൈ്വസര്‍ക്ക് പരിഭ്രമിക്കേണ്ട ആവശ്യം ഉണ്ടാകില്ലല്ലോയെന്നും കോടതി സൂചിപ്പിച്ചു.

കെ.എം. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച്‌ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് വിജിലന്‍സ് വാദിച്ചപ്പോഴാണ് കോടതി പരാമര്‍ശം ഉണ്ടായത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കക്ഷി ചേരാനായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ സമര്‍പ്പിച്ച ഹര്‍ജിയെ വിജിലന്‍സ് ശക്തമായി എതിര്‍ത്തു. ഹര്‍ജിയെ പ്രതിരോധിച്ച്‌ വിജിലന്‍സ് സമര്‍പ്പിച്ച കൗണ്ടര്‍ പത്രിക കോടതി തള്ളിക്കൊണ്ട് കണ്‍വീനറെ കക്ഷി ചേര്‍ത്തു . മറ്റുള്ളവര്‍ കേസില്‍ കക്ഷി ചേര്‍ന്നതു പോലെ കേസില്‍ കക്ഷി ചേരുന്നതില്‍ ഹര്‍ജി കക്ഷിക്ക് എന്തു നിയമ തടസ്സമാണുള്ളതെന്നും കോടതി ചോദിച്ചു. കേസില്‍ മാണിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്ത് നീതി ലഭ്യമാക്കണമെന്ന് വിജയരാഘവന്‍ വാദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top