×

 ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ അമിത് ഷായുടെ ആശയത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ആശയത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് രംഗത്ത് . ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമവശങ്ങളെക്കുറിച്ച് വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാനാകില്ലെന്നാണ് റാവത്തിന്‍റെ നിലപാട്.

മുഴുവന്‍ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി അമിത് ഷാ ഇന്നലെ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്.

ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് കാലാവധി അവസാനിക്കാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി അവസാനിച്ച നിയമസഭകളുടെ കാലാവധി തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊടുക്കുകയും ചെയ്യണം. നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടിക്കൊടുക്കുകയോ ചെയ്യണമെങ്കില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ സമീപകാലത്തൊന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ലെന്ന പ്രായോഗിക നിലപാടാണ്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top