×

പമ്പ കരകവിഞ്ഞൊഴുകുന്നു- നെല്‍ക്കതിരുമായിതന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്ക

ശബരിമല: കനത്തമഴയെ തുടര്‍ന്ന് പമ്പ കരകവിഞ്ഞൊഴുകുകയാണ്. അതിനിടയില്‍ ശബരിമലയിലേക്കുളള നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്കു പോകും.

കര്‍മങ്ങള്‍ നിര്‍വഹിക്കുവാനായി തന്ത്രിയും പത്തംഗസംഘവും വണ്ടിപ്പെരിയാര്‍ പുല്ലുമേട് വഴി യാത്ര തിരിച്ചു. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് ദുരന്തനിവാരണ അതോറിറ്റി റവന്യൂ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

ജലനിരപ്പ് കൂടുന്നതിനാല്‍ പമ്പയില്‍ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്നിധാനത്തേക്കുള്ളവര്‍ രണ്ടു സംഘമായി തിരിഞ്ഞാണ് ശബരിമലയിലേക്ക് പോകുക. രണ്ടാമത്തെ സംഘം പമ്പയാറിന് സമീപം ക്യാമ്പു ചെയ്യും. ജലനിരപ്പ് കുറഞ്ഞാല്‍ പമ്പവഴി അവര്‍ സന്നിധാനത്തിലേക്ക് പോകും.

ശബരിഗിരി പദ്ധതിയുടെ പമ്പ ആനത്തോട് ഡാമുകള്‍ തുറന്നതോടെയാണ് ജലനിരപ്പുയര്‍ന്നത്. ചൊവ്വാഴ്ച നിറപുത്തരിക്കായി ക്ഷേത്ര നട തുറക്കാനിരിക്കേ ത്രിവേണിയും മണപ്പുറവും പ്രളയത്തില്‍ മുങ്ങിയിരുന്നു. ജാഗ്രത പ്രഖ്യാപിച്ചതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ വിലക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top