×

സര്‍ക്കാര്‍ തീക്കാള്ളി കൊണ്ട് തല ചൊറിയുന്നു – – പാര്‍ട്ടി തളര്‍ന്നിട്ടില്ല എസ് ഡി പി ഐ

മലപ്പുറം: മതനിരപേക്ഷത ഉയര്‍ത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സി പി എം യത്ഥാര്‍ത്വത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ച്‌ കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ നേതൃസംഗമം ‘എമര്‍ജിങ് മലപ്പുറം’ തിരൂര്‍ ടൗണ്‍ ഹാളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമന്യൂ വധം വര്‍ഗ്ഗീയമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. കാംപസ് സംഘര്‍ഷത്തിന്റെ ഭാഗമായുണ്ടായ ആ കൊലപാതകത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനാണ് സി പി എം കൊണ്ട് പിടിച്ച്‌ ശ്രമിക്കുന്നത്. എസ് ഡി പി ഐ നേതാക്കളെ പിടിച്ച്‌ ഭയപ്പെടുത്തിയാല്‍ പ്രവര്‍ത്തകര്‍ പേടിച്ച്‌ മാളത്തിലൊളിക്കും എന്ന് സര്‍ക്കാര്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും ആ ധാരണ മാറ്റാന്‍ സമയമായിരിക്കുന്നു എന്ന് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവും.

സര്‍ക്കാര്‍ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.ഇതുകൊണ്ടൊന്നും പാര്‍ട്ടി തകരാന്‍ പോകുന്നില്ലന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.ഇതിലും വലിയ ആരോപണങ്ങള്‍ വന്നപ്പോഴും പാര്‍ട്ടി തളര്‍ന്നിട്ടില്ല. എസ് ഡി പി ഐ ഒരു കാര്യത്തിലും ഒളിച്ച്‌ കളി നടത്താറില്ല. സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ച്‌ കൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കെതിരെയുള്ള കുപ്രചരണങ്ങള്‍ വര്‍ഗ്ഗീയ അജണ്ടയോട് കൂടിയുള്ളതും രാഷ്ട്രീയ താല്‍പര്യങ്ങളോട് കൂടിയു ഉള്ളതുമാണ് എന്നതുകൊണ്ടാണ് സത്യം വിജയിച്ച്‌ കൊണ്ടിരിക്കുന്നത്.

ഒരു കൊലപാതകത്തിലെ പ്രതികളെ പിടികൂടുക എന്നതിലപ്പുറത്തേക്ക് കാര്യങ്ങള്‍ നീക്കുന്നതിന് വിശദീകരണം നല്‍കാന്‍ മുഖ്യ മന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്,റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍,മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതി അംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ: എ എ റഹീം,ജില്ലാ സെക്രട്ടറിമാരായ എം പി മുസ്തഫ, ടി.എം ഷൗക്കത്ത്,പി ഹംസ,

സമിതി അംഗങ്ങളായ എ സൈദലവി ഹാജി, അഡ്വ: കെ സി നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു, എം കെ മനോജ് കുമാര്‍, ഡോ: സി എച്ച്‌ അഷ്‌റഫ്, ജലീല്‍ നീലാമ്ബ്ര, വി ടി ഇക്‌റാമുല്‍ ഹഖ്, തുടങ്ങിയവര്‍ വിവിധ സെക്ഷനുകളില്‍ ക്ലാസെടുത്തു. സമാപന സെക്ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി അധ്യക്ഷനായിരുന്നു. എ കെ അബ്ദുല്‍ മജീദ് സ്വാഗതവും കെ പി അലവി നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top