×

പി. രാജുവിന്റെ പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എസ്.എഫ്.ഐയ്‌ക്കെതിരെ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഉന്നയിച്ച ആരോപണം തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പി. രാജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും കാനം വ്യക്തമാക്കി. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനെ ഉതകൂ-കാനം പറഞ്ഞു.

എസ്.എഫ്.ഐ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല എന്നായിരുന്നു സി.പി.ഐ നേതാവ് പി. രാജുവിന്റെ ആരോപണം. ജനാധിപത്യപരമായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കലാലയങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം അതില്ലാതെ വരുമ്ബോള്‍ വര്‍ഗീയശക്തികള്‍ കലാലയങ്ങളില്‍ പിടിമുറുക്കും. എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുകയും നാട്ടില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കണമെന്നും പി. രാജു പറഞ്ഞു.

പി. രാജുവിന്റെ ആരോപണത്തിന് മറുപടിയുമായി നേരത്തെ എം സ്വരാജ് എം.എല്‍.എയും രംഗത്ത് വന്നിരുന്നു. കേരളത്തിലെ ക്യാംപസുകളിലെ ഇത്തരം സാഹചര്യങ്ങള്‍ സംബന്ധിച്ച്‌ സംവാദം നടത്താന്‍ തയ്യാറാണെന്നും ചരിത്രവസ്തുതകള്‍ പരിശോധിക്കാമെന്നും സ്വരാജ് പറഞ്ഞു. കൊലയാളികള്‍ക്കൊപ്പം ക്യാംപസ് നില്‍ക്കില്ലെന്നും പി. രാജുവിന്റെ ആരോപണം അസംബന്ധമാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top