×

നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ‘മീശ’ നോവല്‍ പ്രന്‍വലിച്ചത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്റെ മൗനം ദുരൂഹമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ജി സുധാകരന്‍ നോവലിസ്റ്റ് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുത്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top