×

പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന് അഞ്ചാം ക്ലാസുകാരിയെ മദ്രസയില്‍ നിന്ന് പുറത്താക്കി; കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യമെന്ന് പിതാവ്

മ്മറിന്റെ മകള്‍ ഹെന്ന മലയിലിനെയാണ് ഒരു ഷോര്‍ട്ട് ഫിലിമില്‍ പൊട്ട് തൊട്ട് അഭിനയിച്ചതിന് മദ്രസയില്‍ നിന്നും പുറത്താക്കിയത്. പഠനത്തോടൊപ്പം പാട്ട്, പ്രസംഗം, അഭിനയം എന്നിവയിലൊക്കെ കഴിവ് തെളിയിച്ച ഹെന്ന സ്‌കൂളിലും മദ്രസയിലും എന്നും ഒന്നാം സ്ഥാനക്കാരിയാണെന്നും ഉമ്മര്‍ പറയുന്നു. ഉമ്മറിന്റെ കുറിപ്പ് നിരവധി പേരാണ് ഇതിനോടകം ഷെയര്‍ ചെയ്തിട്ടുള്ളത്.

ഉമ്മര്‍ മലയിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍)
പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി.
സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.
കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.
എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ…?
(കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top