×

വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല – മോദിയെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധി;

ന്യൂഡല്‍ഹി: ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു.. എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് വിരോധമില്ല. അത് കോണ്‍ഗ്രസ് സംസ്‌ക്കാരമല്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിന് ശേഷമാണ് ആലിംഗനം ചെയ്തത്. രാഹുലിന് ചിരിച്ചു കൊണ്ട് കൈകൊടുത്തും പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു പ്രധാനമന്ത്രി മോദി. ഈ രംഗങ്ങള്‍ ലോക്‌സഭയിലെ പിരിമുറുക്കത്തിന് അല്‍പ്പം അയവു വരുത്തുന്നതായിരുന്നു.

എന്‍.ഡി.എ സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച്‌ പ്രസംഗിച്ച ശേഷമായിരുന്നു രാഹുലിന്റെ ഭാഗത്തു നിന്നും ഏവരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ പെരുമാറ്റമുണ്ടായത്. പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം മോദിയുടെ അരികിലേക്ക് പോയി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്തുകൊണ്ട് എന്തോ സംസാരിച്ചാണ് തിരിച്ചു സീറ്റിലെത്തിയത്. ആദ്യം ആലിംഗനം ചെയ്തു മടങ്ങിയ രാഹുലിനെ മോദി തിരികെ വിളിച്ചു പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തു.

തിരികെ തന്റെ ഇരിപ്പിടത്തിലെത്തിയ രാഹുല്‍ തുടര്‍ന്നും സംസാരിച്ചു. ഞാന്‍ ബിജെപി യോടും ആര് എസ്സ് എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോണ്‍ഗ്രസ്സിന്റെ മൂല്യം, അര്‍ത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന് രാഹുല്‍ പറഞ്ഞു. മോദിക്കും അമിത്ഷാക്കുമെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു രാഹുല്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഉയര്‍ത്തിയത്. ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിമാര്‍ അക്രമികളെ മാലയിട്ട് സ്വീകരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്ബോള്‍ തന്റെ മനസില്‍ എന്താണുള്ളതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറയണം.

ബിജെപി സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങള്‍ എണ്ണിറഞ്ഞു കൊണ്ടായിരുന്നു രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. മോദി ജനങ്ങളെ വഞ്ചിച്ചു എന്നാണ് ആരോപിച്ചത്. എവിടെ അദ്ദേഹം വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍? ഈ തൊഴില്‍ വാഗ്ദാനത്തിലൂടെ യുവജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്. ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. റാഫേല്‍ വിമാന ഇടപാടില്‍ അഴിമതി നടന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. മോദിയുടെ സുഹൃത്തിനാണ് ഈ ഇടപാടുകൊണ്ട് നേട്ടമുണ്ടായ്. 4500 കോടിയുടെ നേട്ടമാണ് ഈ സുഹൃത്ത് ഉണ്ടാകിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ഉടമ്ബടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top