×

പട്ടികജാതി വകുപ്പ്‌ മന്ത്രി എ കെ ബാലന്‍ മന്ത്രിസഭയിലെ ധനികന്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോലെ മന്ത്രിസഭയില്‍ ഉള്ളവര്‍ സ്വത്തുക്കള്‍ വെളിപ്പെടുത്തിയപ്പോള്‍ ഏറ്റവും ധനികനായത് പട്ടികജാതി-സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ്. ബാങ്ക് നിക്ഷേപത്തില്‍ കോടിപതിയായാണ് ബാലന്‍ മന്ത്രിമാര്‍ക്കിടയില്‍ സമ്ബത്തില്‍ മുമ്ബനായത്. സ്വന്തമായി വാഹനമില്ലാത്ത വ്യക്തമാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വെളിപ്പെടുത്തി. അതേസമയം സംസ്ഥാനത്തിന്റെ ഖജനാവിന്റെ അവസ്ഥ പോലെയാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കാര്യവും. സമ്ബത്തിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ പിന്നിലാണ്. ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വര്‍ണമോ പോലും കേരളത്തിന്റെ ധനമന്ത്രിക്കില്ല. കെ.ടി.ജലീലന് 1.10 കോടി രൂപയുടെയും എ.സി. മൊയ്തീന് 70 ലക്ഷത്തിന്റെയും സുധാകരന് 57 ലക്ഷത്തിന്റെയും മാത്യു ടി.തോമസിന് 51 ലക്ഷത്തിന്റെയും ഇന്‍ഷുറന്‍സുണ്ട്. മുഖ്യമന്ത്രിക്കും ഒന്‍പതു മന്ത്രിമാര്‍ക്കും ഇന്‍ഷുറന്‍സേ ഇല്ല. പാരമ്ബര്യമായി കിട്ടിയ സ്വത്തും സ്വര്‍ണവും ഒക്കെയാണു പക്കലുള്ളതെന്നു മന്ത്രിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12 മുതലാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top