×

മകളുടെ വിവാഹത്തിനായി വീട് വില്‍ക്കാനൊരുങ്ങി പിതാവ് ; ഇൗ അച്ഛനെ തേടിയെത്തിയത് 70 ലക്ഷം രൂപ

കാസര്‍​ഗോഡ് : മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ കിടപ്പാടം വില്‍ക്കാനൊരുങ്ങിയ പിതാവിനെ ഭാഗ്യദേവത കടാക്ഷിച്ചു. കേരള സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലൂടെ ഇൗ അച്ഛനെ തേടിയെത്തിയത് 70 ലക്ഷം രൂപ. ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം കെ രവീന്ദ്രനെയാണ് പ്രതിസന്ധി ഘട്ടത്തില്‍ ഭാ​ഗ്യദേവത തേടിയെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് രവീന്ദ്രന്‍ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളില്‍ നിന്ന് പൗര്‍ണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്. സമ്മാനാര്‍‌ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് കോളിച്ചാല്‍ ശാഖാ മാനേജറെ രവീന്ദ്രന്‍ ഏല്‍പിച്ചു. ഡിസംബര്‍ രണ്ടിനാണ് മകള്‍ ഹരിതയുടെ വിവാഹം. കല്യാണത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ വഴിയില്ലാത്തതിനാല്‍, കിടപ്പാടം വിറ്റോ, പണയം വെച്ചോ പണം കണ്ടെത്താനായിരുന്നു രവീന്ദ്രന്റെ തീരുമാനം.

ഇതിനിടെയാണ് ലോട്ടറിയടിച്ച വിവരം രവീന്ദ്രന്‍ അറിയുന്നത്. ലോട്ടറിയിലൂടെ ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം ഭം​ഗിയായി നടത്തണം. പിന്നെ മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ അടയ്ക്കണം. ഇത്രയുമാണ് രവീന്ദ്രന്റെ കൊച്ചുകൊച്ച്‌ ആ​ഗ്രഹങ്ങള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top