×

രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും – കുമാരസ്വാമി

ബംഗളൂരു: കാര്‍ഷിക വായ്പാ കുടിശിക എഴുതിത്തള്ളുമെന്ന വമ്ബന്‍ പ്രഖ്യാപനവുമായി കര്‍ണാടകത്തിലെ കുമാരസ്വാമി സര്‍ക്കാര്‍ കന്നി ബജറ്റ് അവതരിപ്പിച്ചു. 34,000 കോടി രൂപയാണ് വായ്പാ കുടിശിക എഴുതിത്തള്ളാനായി ബജറ്റില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ നീക്കിവെച്ചത്. രണ്ടു ലക്ഷത്തില്‍ താഴെ വായ്പ എടുത്ത കര്‍ഷകര്‍ക്കാണ് ബജറ്റ് പ്രഖ്യാപനം കൊണ്ട് ഗുണം ഉണ്ടാവുക. ആദ്യ ഘട്ടത്തില്‍ 2017 ഡിസംബര്‍ 31വരെയുള്ള വായ്പകളാണ് എഴുതിതള്ളുക. പുതിയ വായ്പകള്‍ ലഭിക്കുന്നതിനായി കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും കുമാരസ്വാമി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

കാര്‍ഷിക ആവശ്യത്തിനായി കൃഷിക്കാര്‍ എടുത്ത വായ്പകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് പ്രഖാപിച്ചിരുന്നതായി മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടക്കാട്ടി. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവകളുമായി ചര്‍ച്ച നടത്തി. അതിന്‍റെ ഫലമായാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് -ജെ.ഡി.എസ് സര്‍ക്കാറിന്‍റെ ആദ്യ ബജറ്റാണ് വിധാന്‍ സൗദില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി അവതരിപ്പിച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജനസേചന പദ്ധതികള്‍ക്കായി 1.25 ലക്ഷം കോടി രൂപ അനുവദിക്കുക തുടങ്ങിയ പൊതുമിനിമം പരിപാടിയില്‍ സഖ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top