×

കാലവര്‍ഷക്കെടുതി: 80 കോടിയുടെ ആദ്യഘട്ട കേന്ദ്രസഹായം; കേന്ദ്ര മന്ത്രി കിരണ്‍- 1000 കോടി ചോദിക്കുമെന്ന്സുനില്‍ കുമാര്‍

കൊച്ചി: കാലവര്‍ഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേരളത്തില്‍ എത്തിയ അദ്ദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

അതേസമയം 1000 കോടി രൂപ ചോദിക്കുമെന്ന് കൃഷിമന്ത്രി വി എസ്.സുനില്‍കുമാര്‍ പറഞ്ഞു.220 കോടി കാര്‍ഷിക മേഖലയ്ക്ക് മാത്രമായി അനുവദിക്കണം. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാലോചിതമായ പരിഷ്‌കരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തും. സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

കൊച്ചിയില്‍ നിന്ന് സംഘം ഹെലികോപ്ടറില്‍ ആലപ്പുഴയിലെ കോമളപുരത്തെത്തും. തുടര്‍ന്നു കുട്ടനാട് മേഖലയിലെ കുപ്പപ്പുറത്തേക്കു പോകും. കോട്ടയം ജില്ലയിലെ ചെങ്ങളം, ഇറഞ്ഞാല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ദുരന്ത പ്രദേശങ്ങളും സന്ദര്‍ശിക്കും. വൈകിട്ട് നെടുമ്ബാശേരി വിമാനത്താവളം വഴി ഡല്‍ഹിക്കു മടങ്ങും.വി എസ്. സുനില്‍കുമാര്‍ കേന്ദ്രമന്ത്രിയെ അനുഗമിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top