×

കൊട്ടാക്കമ്പൂര്‍ ഭൂമി- മണിയാശന്റെ പ്രസ്‌താവനയെക്കുറിച്ച്‌ തനിക്ക്‌ അറിയില്ലാ; പഠിച്ചിട്ട്‌ പ്രതികരിക്കാം- ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം പി

ഇടുക്കി: കൊട്ടക്കമ്ബൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതിനെ കുറിച്ച്‌ ജോയ്‌സ് ജോര്‍ജ്ജ് എംപിയും കുടുംബവും ആലോചിക്കുന്നതായി തനിക്കറിയാമെന്ന് മന്ത്രി എംഎം മണി. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തോ എന്ന കാര്യം അറിയില്ലെന്നും മണി കൂട്ടിചേര്‍ത്തു.

ജോയ്‌സ് ജോര്‍ജ്ജിന്റെ അച്ഛന്‍ നേരത്തെതന്നെ കോണ്‍ഗ്രസുകാരനാണ്. ജോയ്‌സ് ജോര്‍ജ്ജ് കോണ്‍ഗ്രസുകാരനായ കാലത്ത് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എംപിയായതിന് ശേഷമാണ് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഈ ഭൂമി പണ്ട് അയാളുടെ അച്ഛന്‍ വിലയ്ക്ക് വാങ്ങിച്ച ഭൂമിയാണ്. ഭൂമിക്ക് പട്ടയവും ഉണ്ട്. മക്കള്‍ക്ക് ഷെയര്‍ കൊടുത്തപ്പോള്‍ അതില്‍ ഒരു ഭാഗം ജോയസിനും കിട്ടി. അന്ന് ഈ ഭൂമിയെ പറ്റി എല്‍ഡിഎഫുപോലും പരാതി ഉന്നയിച്ചിരുന്നില്ലെന്ന് എംഎം മണി പറഞ്ഞു.

അതേസമയം എംഎം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ എംപിയും കുടുംബവും തയ്യാറായിട്ടില്ല. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി ശരിയായ മാനദണ്ഡം പാലിച്ചല്ലെന്ന കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കാന്‍ സബ്കളക്ടര്‍ ഉത്തരവിട്ടിരുന്നു. ജൂലായ് 24ന് രേഖകളുമായി ഹാജരാകണമെന്ന് അദ്ദേഹത്തിന് സബ്കളക്ടര്‍ നോട്ടീസ് അയച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top