×

ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കം; സ്‌കറിയ തോമസ്-ബാലകൃഷണപിള്ള ലയന നീക്കം പാളി

തിരുവനന്തപുരം: ആര്‍ ബാകലകൃഷണപിള്ളയുടെയും സ്‌കറിയ തോമസിന്റെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ച്‌ ഒറ്റ പാര്‍ട്ടിയാകാനുള്ള ലയന പ്രഖ്യാപന വാര്‍ത്താ സമ്മേളനം മാറ്റി. ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്‌കറിയ തോമസ് ബാലകൃഷണപിള്ളയെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ലയനം അറിയിച്ചുകൊണ്ട് പത്രസമ്മേളനം നടത്താനായിരുന്നു തീരുമാനം.

എല്‍ഡിഎഫ് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായാണ് സ്‌കറിയ തോമസിന്റെയും ബാലകൃഷ്ണപിള്ളയുടെയും പാര്‍ട്ടികള്‍ ലയിച്ച്‌ ഒറ്റപാര്‍ട്ടിയാകാനുള്ള തീരുമാനമുണ്ടായത്. സിപിഎമ്മാണ് ഇതിന് മുന്‍കൈയെടുത്തത്.

സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് ഘടകക്ഷിയാണ്.ബാലകൃഷണപിള്ളയുടെ കേരള കോണ്‍ഗ്രസ് പുറത്തുനിന്നാണ് മുന്നണിയെ പിന്തുണയ്ക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ലയന നീക്കം പാളിയത് എന്നറിയുന്നു. ചെയര്‍മാന്‍ സ്ഥാനംം സ്‌കറിയ തോമസ് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top