×

ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍; അറസ്റ്റ് പീഡനവിവരം മറച്ചുവെച്ചതിന്; പോക്‌സോ ചുമത്തി

കൊച്ചി: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. കുട്ടികളുടെ പീഡനവിവരം മറച്ചുവെച്ചതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാലുകുട്ടികളെ പീഡിപ്പിച്ച പ്രതിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജനസേവാ ശിശുഭവനിലെ കമ്ബ്യൂട്ടര്‍ അധ്യാപകനായ റോബിനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്

ആലുവ ജനസേവ ശിശുഭവനില്‍ ജീവനക്കാര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടിരുന്നു. അശ്ലീലവീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. ജനസേവ ശിശുഭവനില്‍ അനധികൃതമായി കുട്ടികളെ താമസിപ്പിച്ചു, മതിയായ രേഖകള്‍ ഇല്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി സാമൂഹ്യനീതിവകുപ്പ് സ്ഥാപനം ഏറ്റെടുത്തിരുന്നു. ജീവന് തന്നെ അപകടകരമായ തരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളാണ് ശിശുഭവനില്‍ നേരിടേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കുട്ടികളെ പല സംഘങ്ങളായി തിരിച്ചിട്ടുണ്ട്. ഇവരില്‍ ഒരു സംഘത്തിലെ ഏതെങ്കിലും ഒരംഗം ജീവനക്കാരിലാരെപ്പറ്റിയെങ്കിലും പരാതി പറഞ്ഞാല്‍ ആ സംഘത്തിലെ മുഴുവന്‍ കുട്ടികളും ശിക്ഷാനടപടികള്‍ക്ക് വിധേയരാകേണ്ടി വരും. ചില ജീവനക്കാര്‍ രാത്രികാലങ്ങളില്‍ കുട്ടികളെ അവരുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈലില്‍ അശ്ലീലവീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നു. മുറിയിലേക്ക് പോകാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നതായും കുട്ടികള്‍ മൊഴി നല്കിയിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നല്കിയ മൊഴിയിലാണ് കുട്ടികള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top