×

ജലനിരപ്പ് 8 അടി കൂടി ഉയര്‍ന്നാല്‍ 26 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം തുറക്കേണ്ടി വരും;

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2,392 അടിയാണ്. ഇത് 2,400 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കും.

ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ ഡാം തുറന്ന് വിടേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറന്ന് വിടുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 ആക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സര്‍ക്കാരുകളും സമവായത്തിലെത്തി അതിന് മുന്‍പ് അണക്കെട്ട് തുറന്ന് വിടണം. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടിലെ ജനങ്ങള്‍ വെള്ളം കിട്ടാതെയും മരിക്കും

ഡാം തുറക്കാന്‍ തീരുാനമെടുത്താല്‍ ഉടന്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് വള്ളികളോ മറ്റ് മരത്തടികളോ തടസമുണ്ടാക്കിയാല്‍ ഡാമിന്റെ സുരക്ഷയേ ബാധിച്ചേക്കാം. ഇതിനിടെ പവര്‍ ഹൗസില്‍ ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായി കഴിഞ്ഞാലും പ്രശ്‌നമാണ്. സംസ്ഥാനത്തിന് കൂടുതല്‍ ഊര്‍ജ്ജം സംരക്ഷിക്കുന്ന കാര്യം നോക്കിയാല്‍ ജലം സംഭരിക്കുന്നതാവും ഊര്‍ജ്ജ ഉല്‍പാദനത്തിന് ഗുണകരം. വൈദ്യതി ബോര്‍ഡ് മേധാവി എന്‍.എസ് പിള്ളയും ഉന്നത ഉദ്യോഗസ്ഥരും ഡാമില്‍ വന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top