×

മീശ നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ്

കൊച്ചി: മീശ നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ എസ് ഹരീഷ്. കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം. മാതൃഭൂമി അഴ്ചപ്പതിപ്പില്‍ ഈയിടെയാണ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍. നോവലിലെ ചില പരാമര്‍ശത്തിനെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെയും നോവലിസ്റ്റിനെതിരെയും പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം

സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്.ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടരുകയാണ്. ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top