×

ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറും: തരൂര്‍ – രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: 2019ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആയി മാറുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവായ തരൂര്‍ ബി.ജെ.പിയെ നിശിതമായി വിമര്‍ശിച്ചത്. ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ അവര്‍ സ്വന്തമായി ഒരു ഭരണഘടന നിര്‍മ്മിക്കുമെന്നും, അത് പാക്കിസ്ഥാനെ പോലെ ആയിരിക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും ശശി തരൂരിന്റെ പ്രസ്താവനയിലുണ്ട്.

‘അവര്‍ ലോക്സഭാ വിജയം ആവര്‍ത്തിക്കുക ആണെങ്കില്‍, നമ്മുടെ ജനാധിപത്യപരമായ ഭരണഘടന നിലനില്‍ക്കില്ല. അവര്‍ പുതിയത് നിര്‍മ്മിക്കും’ തരൂരിന്റെ വാക്കുകള്‍. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇന്ത്യയല്ല മഹാത്മ ഗാന്ധിയും, നെഹ്റുവും, സര്‍ദാര്‍ പട്ടേലും, മൗലാന ആസാദും സ്വപ്നം കണ്ടതെന്നും, അവര്‍ അതിനായല്ല സ്വാതന്ത്ര്യ സമര പോരാട്ടം നടത്തിയതെന്നും തരൂര്‍ പറയുന്നുണ്ട്.

എന്നാല്‍ തരൂരിന്റെ വാക്കുകള്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് സമ്ബിത്ത് പത്ര പറഞ്ഞു. കോണ്‍ഗ്രസാണ് പാക്കിസ്ഥാന്റെ രൂപികരണത്തിന് കാരണമെന്നും. തരൂര്‍ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്നും സമ്ബിത്ത് പത്ര പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top