×

എനിക്ക് ഇതുവരെ മോശം അനുഭവവും ഉണ്ടായിട്ടില്ലെ – ആശാ ശരത്

മലയാള സിനിമാ മേഖല സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്ത തവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടുമെന്നും ആശാ ശരത് പറഞ്ഞു. ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാള സിനിമാ മേഖലയാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മറ്റുള്ളവയേക്കാള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നതും ഇവിടെ തന്നെയാണ്. ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ക്ക് ഇങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ മലയാള സിനിമാ വ്യവസായത്തെക്കുറിച്ച്‌ മൊത്തത്തില്‍ പറഞ്ഞാല്‍ അവിടെ സ്ത്രീകള്‍ ബഹുമാന്യര്‍ തന്നെയാണ്. അതിലൊരു സംശയവുമില്ല. എനിക്ക് ഇതുവരെ യാതൊരു തരത്തിലുള്ള മോശം അനുഭവവും ഇവിടെ നിന്ന് ഉണ്ടായിട്ടില്ലെന്നും ആശാ ശരത് കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top