×

ഷക്കീല ചിത്രത്തിനെതിരെ സെന്‍സര്‍ബോര്‍ഡ്

ഷക്കീലയുടെ പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരെ സെന്‍സര്‍ബോര്‍ഡ് . സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ പേരാണ് പ്രശ്‌നം. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.

പക്ഷേ ഷക്കീല ചിത്രമായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ഈ ടൈറ്റില്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്തതെന്ന ആരോപണവുമായി ഷക്കീല രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥയറിയാതെയാണ് സെന്‍സര്‍ബോര്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഷക്കീല ചിത്രമായതിനാലാണോ ഇത്തരമൊരു നടപടിയെടുത്തത്. സെന്‍സര്‍ബോര്‍ഡിന്റെ നിലപാട് പരിശോധിക്കണം. നടി ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ് അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top