×

കോഴി വില കുറയണമെങ്കില്‍ കേരളം കോഴി വളര്‍ത്തണം: തോമസ് ഐസക്

മാ​രാ​രി​ക്കു​ളം: കോ​ഴി വി​ല 87 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ചാ​ന​ലി​ല്‍ ഇരുന്നു പ​റ​യാ​നേ പ​റ്റൂവെന്ന് ധനമന്ത്രി തോമസ് ഐസക്. ത​മി​ഴ്നാ​ട്ടു​കാ​രാണ് കേരളത്തില്‍ വില്‍ക്കുന്ന കോഴിയുടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്​. അതു മാ​റ​ണ​മെ​ങ്കി​ല്‍ സ്വ​ന്ത​മാ​യി കോ​ഴി വ​ള​ര്‍​ത്തി 87 രൂ​പ നി​ശ്ച​യി​ച്ച്‌ വി​ല്‍​ക്ക​ണമെന്ന് തോമസ് ഐസക് പറഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാര്‍ കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​​ന്റെ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ഴി​യു​ടെ നി​കു​തി കു​റ​ച്ച​ത് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണ്. എന്നാല്‍ അതിന്റെ ​ഗുണം ജനങ്ങള്‍ക്കു കിട്ടണമെങ്കില്‍ നമ്മള്‍ കോഴി ഉത്പാദിപ്പിക്കണം. കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ കേ​ര​ള ചി​ക്ക​ന്‍ ഉ​ട​ന്‍ വി​പ​ണി​യി​ലി​റ​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി അറിയിച്ചു. . ഗു​ണ​മേ​ന്മ​യു​ള്ള ചി​ക്ക​ന്‍ വി​ല കു​റ​ച്ച്‌ വി​ല്‍​ക്കു​മ്ബോ​ള്‍ ത​മി​ഴ്​​നാ​ട​ന്‍ ചി​ക്കന്റെ വി​ല​യും കു​റ​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഗു​ണ​മേ​ന്മ​യു​ള്ള​തും സു​ര​ക്ഷി​ത​വും ന്യാ​യ​വി​ല​യ്​​ക്ക്​ ല​ഭി​ക്കു​ന്ന​തു​മാ​യ കേ​ര​ള ചി​ക്ക​ന്‍ ഉ​ല്‍​പാ​ദി​ക്കു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ മി​ടു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി 22 പേ​ര്‍​ക്ക് ഒ​രു​ല​ക്ഷം രൂ​പ വീ​തം സ​ബ്സി​ഡി അ​നു​വ​ദി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top