×

വാജ്പേയി എയിംസ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്.

വാജ്പേയിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 93കാരനായ വാജ്പേയിയെ എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് പരിശോധിക്കുന്നത്.

1998 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഏറെ നാളായി അസുഖബാധിതനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top