×

ഉദ്ധവ്‌ താക്കറെ അമിത്‌ഷായേയും കൂട്ടി മുകള്‍ നിലയിലേക്ക്‌ പോയി ഫട്‌നാവീസിനെ താഴെ സ്വീകരണ മുറിയില്‍ ഇരുത്തി

സമ്ബര്‍ക്ക് ഫോര്‍ സമാധാന്‍

തെരഞ്ഞെടുപ്പു പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ശിവസേനയുമായി ഉലഞ്ഞു നില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന ശ്രമത്തിന് കയ്പേറിയ തുടക്കം. മുംബൈയില്‍ വെച്ച്‌ ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച നടന്നെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്സിന് പുറത്തിരിക്കേണ്ടി വന്നു. ഫഡ്നാവിസ്സിനൊപ്പമിരുന്ന് കൂടിക്കാഴ്ച സാധ്യമല്ലെന്ന് ഉദ്ധവ് പറഞ്ഞതോടെ അമിത് ഷാ അദ്ദേഹത്തെ പുറത്തേക്ക് മാറ്റുകയായിരുന്നു.

Image result for amit shah with uddhav

മുംബൈ ബാന്ദ്രയിലെ താക്കറെയുടെ വീടായ മാതോശ്രീയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വീടിന്റെ രണ്ടാംനിലയില്‍ കൂടിക്കാഴ്ച നടക്കുമ്ബോള്‍ ഫഡ്നാവിസ്സിന് താഴത്തെ നിലയില്‍ ഇരിക്കേണ്ടതായി വന്നു.

ഇന്നലെ കാലത്തു തന്നെ തനിക്ക് അമിത് ഷായുമായി മാത്രമേ കൂടിക്കാഴ്ച നടത്താന്‍ സാധിക്കൂ എന്നത് ഉദ്ധവ് സന്ദേശമയച്ചിരുന്നു എന്നാണറിയുന്നത്. എന്നാല്‍, അമിത് ഷാ ഫഡ്നാവിസ്സിനെയും കൂട്ടിയാണ് എത്തിയത്.

കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കിട്ടിയ തിരിച്ചടി ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ശിവസേന പലയിടങ്ങളിലും പരാജയത്തിന്റെ പ്രധാന ഘടകമായി മാറി. മഹാരാഷ്ട്രയിലെ പല്‍ഘാര്‍ മണ്ഡലത്തില്‍ ശിവസേന വേറെ സ്ഥാനാര്‍ത്ഥിയെ നിറുത്തുകയും ചെയ്തു.

ബിജെപിക്ക് മുംബൈയില്‍ കാലുറപ്പിക്കാനുള്ള താല്‍പര്യമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഇതിനായി ബിജെപി ശ്രമം തുടങ്ങിയതോടെ തങ്ങളുടെ നിലം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ശിവസേന കലാപമുയര്‍ത്തുകയായിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കു വേണ്ടി ശ്രമിക്കുന്ന ബിജെപിക്ക് ശിവസേന സഖ്യം വിടുമെന്ന ഭീഷണി ഗൗരവതരമാണ്.

എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ അമിത് ഷാ നടത്തുന്ന ‘സമ്ബര്‍ക്ക് ഫോര്‍ സമാധാന്‍’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top