×

ചീഫ് സെക്രട്ടറിയായി ടോം ജോസ് അധികാരമേല്‍ക്കുന്നു;

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരായ എ.കെ. ദുബെ, അരുണ സുന്ദര്‍രാജ് എന്നിവര്‍ ടോം ജോസിനെക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്രസര്‍വീസിലാണ്. ഇരുവരും സംസ്ഥാനത്തേക്ക് തിരിച്ചുവരാത്തതിനാലാണ് ടോം ജോസിനെ പരിഗണിച്ചത്.

2020 മേയ് 31 വരെ ടോം ജോസിന് സര്‍വീസുണ്ട്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. ടോം ജോസ് ചീഫ് സെക്രട്ടറിയായാല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top