×

തെറ്റ് മനസിലായി; റെയില്‍വേയോട് മാപ്പ് പറഞ്ഞ് ശബാന അസ്മി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശരിയാണോയെന്ന് നോക്കാതെ ഷെയര്‍ ചെയ്യുന്നവരാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെല്ലാം അമളിപറ്റാറുമുണ്ട്. നടി ശബാന അസ്മിക്ക് സമാനമായ അമളി പിണഞ്ഞതാണ് ഇന്ന് ട്വിറ്ററിലെ പ്രധാന ചര്‍ച്ച.

റെയില്‍വേയിലെ കാറ്ററിങ് ജീവനക്കാരെന്ന് തോന്നിക്കുന്നവര്‍ മലിനജലത്തില്‍ പാത്രങ്ങള്‍ കഴുകുന്ന വിഡിയോയാണ് താരം ഷെയര്‍ ചെയ്തത്. ട്വീറ്റില്‍ റെയില്‍വെയേയും വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെയും ടാഗ് ചെയ്തിരുന്നു. എന്നാല്‍ വിഡിയോയിലെ സംഭവം മലേഷ്യയിലെ ഹോട്ടലില്‍ നടന്നതാണെന്ന് റെയില്‍വെ തന്നെ മറുപടി നല്‍കി. ഇതോടെയാണ് അസ്മിക്ക് അമളിപിണഞ്ഞത് മനസിലായത്.

സംഭവം ശരിയല്ലെന്ന് വ്യക്തമാക്കിയതിന് നന്ദിയെന്നും ഇതില്‍ മാപ്പ് പറയുന്നുവെന്നും മറുപടി നല്‍കി. എങ്കിലും അസ്മിയുടെ പേരില്‍ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top