×

23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍.. പങ്കാളിയെ തിരഞ്ഞെടുക്കുക മകളുടെ അവകാശം,

ദുരഭിമാനക്കൊലകള്‍ കേരളത്തിനും പരിചിതമാകുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരിഷ്‌കൃതരെന്ന് സ്വയം മേനിനടിക്കുന്ന കേരളം സ്വന്തം കുടുംബത്തിനകത്ത് യഥാസ്ഥിതികനെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞുപോയ സംഭവങ്ങള്‍. കെവിനും നീനുവും അതിന്റെ അങ്ങേയറ്റത്തെ ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നവര്‍. അച്ഛന്‍ സംരക്ഷകനോ ധ്വംസകനോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഒരച്ഛന്‍ മകള്‍ക്കായ് കുറിച്ച ഫെയ്‌സ്ബുക്കിലെ ഈ വരികള്‍ ശ്രദ്ധനേടിയത്‌. അധ്യാപകനായ പ്രസാദ് കെജി തന്റെ മകള്‍ ഹരിതക്കായി എഴുതിയ ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്.

പ്രസാദിന്റെ കുറിപ്പ്

23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാന്‍. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഞാനവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന്‍ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.

ഒരു കാര്യത്തില്‍ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത്. സ്വയംപര്യാപ്ത നേടാന്‍. അതിനുള്ള സഹായം ചെയ്തുകൊടുക്കല്‍ ഒരു പിതൃനിര്‍വഹണമാണ്. ഞാനതു ചെയ്യാന്‍ ബാധ്യത പേറുന്ന മകള്‍ സ്‌നേഹി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top