×

പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം ആര്‍.എസ്.എസില്‍ ചേരാനുള്ള അപേക്ഷകള്‍ നാലിരട്ടിയായി വര്‍ധിച്ചു!!! മുന്‍ രാഷ്ട്രപതിയ്ക്ക് നന്ദി അറിയിച്ച്‌ നേതാക്കളുടെ കത്ത്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ ആര്‍എസ്‌എസ് ആസ്ഥാന സന്ദര്‍ശനം സംഘടനയ്ക്ക് വലിയ നേട്ടമുണ്ടാക്കിയെന്ന് കാര്യവാഹക് മനമോഹന്‍ വൈദ്യ. പ്രണബിന്റെ സന്ദര്‍ശന ശേഷം സംഘടനയില്‍ ചേരാനെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ആര്‍എസ്‌എസിന്റെ വളര്‍ച്ചയില്‍ താങ്കളും പങ്കുവഹിക്കുന്നു എന്നു പറഞ്ഞ് നന്ദി അറിയിച്ച്‌ പ്രണബ് മുഖര്‍ജിക്ക് വൈദ്യ കത്തും അയച്ചു. പ്രണബും മോഹന്‍ ഭാഗവതും ഒരു പോലെയാണെന്നും കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവായ പ്രണബിന്റെ സന്ദര്‍ശനത്തിന് ശേഷം ആര്‍എസ്‌എസിലേയ്ക്ക് ചേരാനുള്ള അപേക്ഷകള്‍ നാലിരട്ടിയായി വര്‍ധിച്ചുവെന്ന് കത്തില്‍ പറയുന്നു.പ്രണബ് നാഗ്പുരിലെത്തിയ ജൂണ്‍ ഏഴിന് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിനായി 1,779 അപേക്ഷകളും തുടര്‍ ദിവസങ്ങളില്‍ ശരാശരി 1200-1300 അപേക്ഷകളും ലഭിച്ചു. ഇതിനു മുന്‍പുള്ള ദിവസങ്ങളിലെ അപേക്ഷകരുടെ ശരാശരി എണ്ണം 378 ആയിരുന്നു.

അപേക്ഷകരില്‍ 40 ശതമാനവും പ്രണബിന്റെ നാടായ ബംഗാളില്‍നിന്നാണെന്നും ബംഗാള്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു. ബംഗാളിലെ ആര്‍എസ്‌എസ് ശാഖകളുടെ എണ്ണം ആയിരത്തില്‍ നിന്ന് 1600 ആയി വര്‍ധിച്ചുവെന്നും ബിപ്ലബ് അവകാശപ്പെട്ടു. പ്രണബിന്റെ ഓഫീസിലേയ്ക്കയച്ച കത്തില്‍ അദ്ദേഹത്തെ പ്രണബ് ബാബു എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top