×

കുര്യന്‌ പകരം വിഷ്‌ണുനാഥ്‌ രാജ്യസഭയിലേക്ക്‌ .. സാധ്യതയേറുന്നു

പിജെ. കുര്യനെപ്പോലെ പ്രഗത്ഭനായ ഒരാളെ ‘വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കി ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ അനില്‍ അക്കരെ കുര്യനാണെങ്കില്‍ വോട്ട് ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് മനസ്സിലാക്കിയാണ് കേരളാ കോണ്‍ഗ്രസും മോഹങ്ങളുമായെത്തുന്നത്. ഇടതു പക്ഷത്തിന്റെ കരുത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാകുമോ എന്ന് അവര്‍ പരിശോധിക്കുന്നുണ്ട്. മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനോട് അനുഭാവം കൂടുതലാണ്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകും.

ഈ സാഹചര്യത്തില്‍ രാജ്യസഭയില്‍ പുതുമുഖം എത്തുമെന്നാണ് സൂചന. എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥിനെ കുറിച്ച്‌ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ മതിപ്പാണുള്ളത്. അതുകൊണ്ട് വിഷ്ണുനാഥിന് സാധ്യത ഏറെയാണ്. കുര്യനെ എ ഗ്രൂപ്പിന്റെ ഭാഗമായാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുര്യന്റെ സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന വാദവും ഉണ്ട്. വിഷ്ണുനാഥിന് വേണ്ടി ഉമ്മന്‍ ചാണ്ടിയും ചരടുവലിക്കുന്നുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താനും സാധ്യതയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top